ന്യൂഡൽഹി: മലബാറിൽ കൂടുതൽ കെഎസ്ആര്‍ടിസി ബസുകൾ സജ്ജമാക്കുമെന്ന് മന്ത്രി പി.സി വിഷ്ണുനാഥ്. മുൻ സർക്കാരാണ് കെഎസ്ആര്‍ടിസി ഷെഡ്യൂളുകൾ വെട്ടിക്കുറച്ചതെന്നും മന്ത്രി പ്രതികരിച്ചു.
സ്ത്രീകൾക്ക് കെഎസ്ആര്‍ടിസിയിൽ സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശനി പദ്ധതിയുടെ ആദ്യഘട്ടമാണ് നടപ്പിലാക്കിയത്. . സ്ത്രീ ശാക്തീകരണത്തിന് വേണ്ടിയാണ് നടപടി.ഒരു മാസത്തിനകം പദ്ധതിയുടെ മാറ്റം സംസ്ഥാനത്ത് കാണാമെന്നും മന്ത്രി പറഞ്ഞു.
പദ്ധതിക്കെതിരെ ഇടതുപക്ഷം പരിഹാസം തുടരട്ടെ. ഈ പരിഹാസമാണ് എൽഡിഎഫിനെ 35 സീറ്റിലേക്ക് എത്തിച്ചതെന്നും മന്ത്രി പരിഹസിച്ചു.